വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡേജ, ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (17:29 IST)
റെഡ് ബോൾ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര പരിഗണിക്കുന്നതായി റിപ്പോർട്ട്. വൈറ്റ് ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന‌തിനായാണ് താരം ഈ തീരുമാനമെടുക്കുന്നത്. ജഡേജയുടെ സഹതാരങ്ങളിലൊരാളെ ഉദ്ധരിച്ച് ദൈനിക് ജാഗരൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സൗത്താഫ്രിക്കക്ക്എതിരായ ഏകദിന ടെസ്റ്റ് ടീമിൽ താരത്തിന് ഇടം നേടാനായിരുന്നില്ല. ഇന്ത്യയ്ക്കായി 57 ടെസ്റ്റുകളിൽ നിന്ന് 33.76 ശരാശരിയിൽ 2195 റൺസാണ് ജഡേജയുടെ പേരിലുള്ളത്. 232 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. ടെസ്റ്റിൽ 200 വിക്കറ്റ് വേഗത്തിൽ വീഴ്‌ത്തുന്ന ഇടംകയ്യൻ ബൗളറാണ് ജഡേജ.

നിലവിൽ ഓൾറൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങിൽ നാലാം സ്ഥാനത്താണ് താരം. തന്റെ മികച്ച ‌ബാറ്റിങ് പ്രകടനം കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാഗ്യ ഘടകം കൂടിയായ താരം പ്രഖ്യാപിച്ചാൽ ഇത് ടീമിന്റെ സാധ്യതകളെ ബാധി‌ക്കുവാൻ സാധ്യതയേറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :