ആരാവും ധോനിയുടെ പിൻഗാമി: സുരേഷ് റെയ്‌ന പറയുന്നത് ഇങ്ങനെ

അഭിറാം മനോഹർ| Last Updated: ബുധന്‍, 23 മാര്‍ച്ച് 2022 (15:01 IST)

ചെന്നൈ സൂപ്പർ കിങ്‌സിൽ ആരാവും ധോനിയുടെ പിൻഗാമിയെന്ന ചോദ്യത്തിന് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ധോനിയ്ക്ക് ശേഷം ക്യാപ്‌റ്റൻസി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയിലേക്ക് എത്തുമെന്നാണ് റെയ്‌ന അഭിപ്രായപ്പെടുന്നത്.

രവീന്ദ്ര ജഡേജ,റോബിൻ ഉത്തപ്പ,ഡ്വെയ്‌ൻ ബ്രാവോ എന്നിവർക്കെല്ലാം ടീമിനെ നയിക്കാനാകും എങ്കിലും ജഡേജയായിരിക്കും ചെന്നൈയുടെ ആദ്യ ഓപ്‌ഷനെന്ന് താരം അഭിപ്രായപ്പെട്ടു. അതേസമയം മിസ്റ്റർ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌ന ഇത്തവണ കമന്ററി ബോക്‌സിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇർ‌ഫാൻ പഠാൻ,ഹർഭജൻ സിങ്,പീയുഷ് ചൗള, രവി ശാസ്‌ത്രി എന്നിവരും ഇത്തവണ കമന്ററി ബോക്‌സിൽ റെയ്‌നയ്ക്കൊ‌പ്പം ഉണ്ടാകും.

ഐപിഎല്ലിൽ ആദ്യമായി 5000 റൺസ് പിന്നിട്ട ബാറ്റ്‌സ്മാനാണ് സുരേഷ് റെയ്‌ന. ടി20യിൽ ആദ്യമായി 6000, 8000 റൺസ് കടന്ന താരവുമാണ് റെയ്‌ന. ഏറെ നാൾ ചെന്നൈയുടെ നെടുന്തൂൺ ആയിരുന്നെങ്കിലും മോശം ബാറ്റിങ് പ്രകടനവും ഫിറ്റ്നസും താരത്തെ ടീമിൽ നിന്നും പുറതാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :