പരമ്പര ആരംഭിയ്ക്കുന്നതിന് മുൻപ് ദ്രാവിഡ് എന്നെ വിളിച്ചിരുന്നു: വിജയത്തിൽ ദ്രാവിഡ് എങ്ങനെ സഹായിച്ചു എന്ന് വെളിപ്പെടുത്തി രഹാനെ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2021 (12:18 IST)
ചെന്നൈ: ഗാബ്ബയിൽ ചരിത്രം തിരുത്തിക്കുറിച്ച് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിർത്തിയതിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യയുടെ യുവനിരയാണ്. അവർക്ക് ദിശാബോധം നൽകിയതാവട്ടെ നായകൻ അജിങ്ക്യ രഹാനെയും. 36 റൺസിന് ഓൾഔട്ടായി നാണക്കേടിന്റെ പടുകുഴിയിൽ വീണിടത്തുനിന്നു സമീപകാലത്ത് നേരിട്ടിട്ടില്ലാത്ത തരത്തിൽ താരങ്ങളുടെ പരിക്കും, ഓസ്ട്രേലിയയിലെ തെറ്റായ പ്രവണതകളും തീർത്ത പ്രതിസന്ധികളും തരണം ചെയ്താണ് ഈ നേട്ടത്തിലേയ്ക്ക് രഹാനെ ടീമിനെ എത്തിച്ചത്. ചരിത്ര വിജയം നേടാൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡ് എങ്ങനെയാണ് ഇന്ത്യയെ സഹായിച്ചത് എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ രഹാനെ. രാഹുൽ ദ്രാവിഡ് തന്നോട് ഫോണിൽ സംസാരിച്ചിരുന്നു എന്ന് രഹാനെ പറയുന്നു.

'പരമ്പര അരംഭിയ്ക്കുന്നതിന് മുൻപ് രാഹുൽ ഭായി എന്നെ വിളിച്ചിരുന്നു. ദുബായിൽനിന്നും ഓസ്ട്രേലിയയിലേയ്ക്ക് പോകുന്നതിന് മുൻപായിരുന്നു അത്. ഒരു കാരണവശാലും സമ്മർദ്ദത്തിന് അടിമപ്പെടരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യ മത്സരത്തിന് ശേഷം നീയാണ് ടീമിനെ നയിയ്ക്കുക എന്ന് എനിയ്ക്കറിയാം. മാനസികമായി ശക്തനായിരിയ്ക്കണം. എന്നും അദ്ദേഹം പറഞ്ഞു. ഞാൻ വരുത്തുന്ന പിഴവുകളെ കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. നീ നന്നായി കളിയ്ക്കുന്നുണ്ട് എന്ന് എന്നോട് പറഞ്ഞ അദ്ദേഹം നെറ്റ്സിൽ ഒരുപാട് സമയം ബാറ്റ് ചെയ്യരുത് എന്നും എന്നെ ഉപദേശിച്ചു. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനെപ്പറ്റി ഓർക്കണ എന്നും മത്സരഫലത്തെക്കുറിച്ച്‌ ഓര്‍ത്ത് ആശങ്കപ്പെടരുത് എന്നും ആദ്ദേഹം പാറഞ്ഞിരുന്നു. ആ സംഭാഷണമാണ് വലിയ ആത്മവിശ്വാസം നൽകിയത്.' രഹാനെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :