ഏതെല്ലാം താരങ്ങൾക്കെതിരെ പന്തെറിയാനാണ് ആഗ്രഹം: മനസ്സ് തുറന്ന് റബാഡ

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജൂണ്‍ 2020 (13:27 IST)
നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ. കുറഞ്ഞ പ്രായത്തിൽ തനെ ക്രിക്കറ്റിലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ റബാഡക്കായിട്ടുണ്ട്. ഇപ്പോളിതാ ഇൻസ്റ്റഗ്രാം ലൈവ് സെഷനിനിടെ ക്രിക്കറ്റിൽ ഏതെല്ലാം താരങ്ങൾക്കെതിരെ പന്തെറിയാനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റബാഡ.

ഏതെല്ലാം ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് നാല് താരങ്ങളുടെ പേരാണ് മറുപടി നൽകിയത്.ഇന്ത്യയുടെ മാസ്റ്റർ ബാസ്റ്റർ ടെൻഡുൽക്കർ, മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ, വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‌സ് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ് എന്നിവരുടെ പേരാണ് താരം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :