അഭിറാം മനോഹർ|
Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2023 (10:31 IST)
ശ്രീലങ്കക്കെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ ജാക് കാലിസിനെ മറികടന്ന് ക്വിന്റണ്‍ ഡികോക്ക്. തന്റെ എകദിന കരിയറിലെ പതിനെട്ടാമത് സെഞ്ചുറിയാണ് ഇന്നലെ ഡികോക്ക് ശ്രീലങ്കക്കെതിരെ കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് താരം ഇപ്പോഴുള്ളത്.
84 പന്തിലായിരുന്നു ശ്രീലങ്കക്കെതിരെ ഡികോക്കിന്റെ സെഞ്ചുറിപ്രകടനം, 12 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്ങ്‌സ്. ലോകകപ്പില്‍ ഡികോക്കിന്റെ കന്നി സെഞ്ചുറിയാണിത്. 21 ഏകദിനസെഞ്ചുറികള്‍ കുറിച്ച ഇതിഹാസതാരം ഹെര്‍ഷല്‍ ഗിബ്‌സ്, 25 എകദിന സെഞ്ചുറികളുമായി എ ബി ഡിവില്ലിയേഴ്‌സ്, 27 ഏകദിന സെഞ്ചുറികളുള്ള ഹാഷിം അംല എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന നേട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.