Punjab Kings: ഇത്രയും നാണംകെട്ട വേറെ ഫ്രാഞ്ചൈസി ഇല്ല ! പ്ലേ ഓഫ് കാണാതെ പഞ്ചാബ് ഇത്തവണയും പുറത്ത്

14 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റ് ഉള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണ് ഇപ്പോള്‍

രേണുക വേണു| Last Modified ശനി, 20 മെയ് 2023 (07:42 IST)
Punjab Kings: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി നാണംകെട്ട് പ്രീതി സിന്റയുടെ പഞ്ചാബ് കിങ്‌സ്. ഇത്തവണയും പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്തായി. ഒരിക്കല്‍ പോലും കിരീടം നേടിയിട്ടില്ല എന്നതിനേക്കാള്‍ വലിയ നാണക്കേടാണ് തുടര്‍ച്ചയായി ലീഗ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന പഞ്ചാബിനുള്ളത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍വി വഴങ്ങിയതോടെയാണ് പഞ്ചാബിന്റെ ഇത്തവണത്തെ എല്ലാ സാധ്യതകളും അടഞ്ഞത്.

14 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റ് ഉള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണ് ഇപ്പോള്‍. അവസാന രണ്ട് കളികളില്‍ ജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പ്ലേ ഓഫില്‍ കയറാമായിരുന്നു.

2014 ലാണ് പഞ്ചാബ് അവസാനമായി പ്ലേ ഓഫ് കളിച്ചിട്ടുള്ളത്. അന്ന് പഞ്ചാബ് റണ്ണേഴ്‌സ് ആയിരുന്നു. കഴിഞ്ഞ ഒന്‍പത് സീസണുകളിലായി പഞ്ചാബിന് പ്ലേ ഓഫില്‍ കയറാന്‍ പോലും സാധിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :