ഫൈനലിൽ ഞങ്ങളെ നേരിടുമ്പോൾ ന്യൂസിലൻഡിന് സമ്മർദ്ദം കാണും: അക്തർ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (21:58 IST)
ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് പാകിസ്ഥാനും ഓസീസും ഏറ്റുമുട്ടാനിരിക്കെ മത്സരപ്രവചനവുമായി താരം ശുഐ‌ബ് അക്തർ. ഇത്തവണ ഫൈനലിൽ കിവികൾ പാകിസ്ഥാനെ നേരിടുമ്പോൾ അവർക്ക് കടുത്ത സമ്മർദ്ദമുണ്ടാകുമെന്നാണ് അക്തർ പറയുന്നത്.

നേരത്തെ ലോകകപ്പിന് തൊട്ടുമുൻപ് സുരക്ഷാകാരണങ്ങൾ മുൻനിർത്തി ന്യൂസിലൻഡ് പാകിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്തറിന്റെ വാക്കുകൾ.ഇന്നലെ നടന്ന ഒന്നാം സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ന്യൂസീലൻഡ് ഫൈനലിൽ ഇടം പിടിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിക്ക് പ്രതികാരം ചെയ്‌തായിരുന്നു കിവികളുടെ ഫൈനൽ പ്രവേശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :