പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ ! ദിനേശ് കാര്‍ത്തിക്ക് പുറത്തിരിക്കും

രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക കെ.എല്‍.രാഹുല്‍ ആണ്

രേണുക വേണു| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (16:29 IST)

Asia Cup: ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഓഗസ്റ്റ് 28 നാണ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജില്‍ പാക്കിസ്ഥാനോട് വഴങ്ങിയ പത്ത് വിക്കറ്റ് തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന അവസരമാണ് ഇത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ഇറങ്ങുക എങ്ങനെയായിരിക്കും? ഇന്ത്യയുടെ സാധ്യത ഇലവന്‍ നമുക്ക് നോക്കാം

രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക കെ.എല്‍.രാഹുല്‍ ആണ്. വിരാട് കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. മികച്ച ഫോമിലുള്ള ഇന്ത്യയുടെ വിശ്വസ്തന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ഇറങ്ങും. റിഷഭ് പന്ത് അഞ്ചാമതും ഹാര്‍ദിക് പാണ്ഡ്യ ആറാമതും ബാറ്റ് ചെയ്യും. രവീന്ദ്ര ജഡേജയും യുസ്വേന്ദ്ര ചഹലും ആയിരിക്കും സ്പിന്നര്‍മാര്‍. മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ രവി ബിഷ്‌ണോയിയും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും. ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും പേസര്‍മാര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :