പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ; ഒരു സ്പിന്നര്‍ മാത്രമെന്ന് സൂചന

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (15:43 IST)

ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ. ഒരു സ്പിന്നറെ മാത്രം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. നാല് പേസര്‍മാരായിരിക്കും ബൗളിങ് ലൈനപ്പിന് ശക്തി പകരാന്‍ ഉണ്ടാകുക. ആറ് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്നതാകും ലൈനപ്പ്.

കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി മൂന്നാമത്. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരായിരിക്കും തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ എത്തുക. ഹാര്‍ദിക് പാണ്ഡ്യയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. എന്നാല്‍, അദ്ദേഹം പന്തെറിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരിക്കും അഞ്ച് ബൗളര്‍മാര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :