പിങ്ക് ടെസ്‌റ്റിലെ ജയത്തോടെ ഓസ്ട്രേലിയ്‌ക്ക് പരമ്പര

പിങ്ക് ടെസ്‌റ്റ് , ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടെസ്‌റ്റ് , വാര്‍ണര്‍
അഡ്ലെയ്ഡ്| jibin| Last Updated: ഞായര്‍, 29 നവം‌ബര്‍ 2015 (17:12 IST)
ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ജയം. ന്യൂസിലന്‍ഡിനെ മൂന്നു വിക്കറ്റിന് ഓസീസ് പരാജയപ്പെടുത്തി. അഡ്ലെയ്ഡ് ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയ (2-0) പരമ്പര സ്വന്തമാക്കി. സ്കോർ: ന്യൂസീലൻഡ് 202, 208. ഓസ്ട്രേലിയ 224, ഏഴിന് 187.

രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുമായി കിവീസ് സ്കോർ 208ൽ ഒതുക്കിയ ജോഷ് ഹെയ്‌സൽവുഡാണ് കളിയിലെ കേമൻ. മൽസരത്തിലാകെ ഹെയ്‌സൽവുഡ് ഒൻപതു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലാകെ 592 റൺസ് നേടിയ ഓസീസ് താരം ഡേവിഡ് വാർണറാണ് പരമ്പരയുടെ താരം.

ടെസ്റ് ക്രിക്കറ്റിലെ ആദ്യത്തെ ഡേ-നൈറ്റ് മത്സരമെന്ന നിലയിലും പിങ്ക് പന്തു കൊണ്ട് കളിക്കുന്ന ആദ്യ ടെസ്റെന്ന നിലയിലും ചരിത്രത്തില്‍ ഇടംപിടിച്ച ടെസ്റാണ് ഓസീസ് സ്വന്തംപേരിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :