വെബ്‌ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 7 നവംബര്‍ 2019 (18:46 IST)
രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് മുന്നോടിയായുള്ള
വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് ഫോൺ സൈലന്റാക്കാൻ പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വാർത്താ സമ്മേളനത്തിനിടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതോടെ 'ആ ഫോൺ ഒന്ന് സൈലന്റ് ആക്കൂ' എന്ന് രോഹിത് മധ്യമ പ്രവർത്തകനോട് പറയുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നുണ്ട്. ആദ്യ ടെസ്റ്റിലെ പരാജയം രോഹിതിന് വലിയ വിമർശനങ്ങളാണ് സമ്മനിച്ചത്. മത്സരത്തിലെ പരാജയത്തെ കുറിച്ചും, ടീമിനെ കുറിച്ചുമെല്ലാം രോഹിത് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാധ്യാമ പ്രവർത്തകന്റെ ഫോൺ റിങ് ചെയ്തത്. ഇതോടെ രോഹിത് അസ്വസ്ഥനാവുകയായിരുന്നു.
രാജ്‌കോട്ട് ടി20യോടെ കരിയറിലെ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് രോഹിത്. കരിയറിലെ 100ആമത്തെ
ടി20 മത്സരത്തിനയാണ് രോഹിത് ഇങ്ങുന്നത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറും. രാജ്യാന്തര ക്രിക്കറ്റിൽ തന്നെ പാകിസ്ഥാൻ താരം ശുഹൈബ് മാലിക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 111 അന്താരാഷ്ട്ര ടി20 മത്സരങ്ങളാണ് താരം ഇതേവരെ കളിച്ചിട്ടുള്ളത്.