രോഹിത്തിന് പകരം ഏകദിന ടി20 മത്സരങ്ങളിൽ ആര് ഓപ്പണറാകും, സാധ്യത 3 താരങ്ങൾക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (15:32 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം
നേടിയെങ്കിലും ഫിറ്റ്‌നസ് സംബന്ധമായ കാരണങ്ങളാൽ ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ കൂടിയായ ഏകദിന,ടി20 മത്സരങ്ങളിൽ കളിക്കില്ല. അതിശക്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ നേരിടുമ്പോൾ രോഹിത്തില്ലാതെ കളിക്കാൻ ഇറങ്ങുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.

ഒരുവശത്ത് ധവാൻ ഓപ്പണറായി ഇറങ്ങുമ്പോൾ രോഹിത്തിന് പകരം ആരെ കളിപ്പിക്കുമെന്ന പ്രശ്‌നമാണ് ഇപ്പോൾ ടീമിനെ വലയ്ക്കുന്നത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ശുഭ്‌മാൻ ഗില്ലാണ് ഏകദിനത്തിൽ രോഹിത്തിന് പകരക്കാരനാകാൻ സാധ്യതയുള്ള ഒരു താരം.

ഇന്ത്യയുടെ ടെസ്റ്റ് താരം കൂടിയായ മായങ്ക് അഗർവാളാണ് ഓപ്പണറാകാൻ സാധ്യതയുള്ള മറ്റൊരു താരം. എന്നാൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മായങ്കിന് 3 മത്സരങ്ങളിൽ നിന്നും 36 റൺസെടുക്കാൻ മാത്രമാണ് സാധിച്ചിരുന്നത്. അതേസമയം ഏകദിന ടീമിൽ രോഹിത്തിന് പകരക്കാരനാകാൻ സാധ്യതയില്ലെങ്കിലും ടി20 പരമ്പരയിൽ രോഹിത്തിന് പകരക്കാരനാകാൻ സഞ്ജു സാംസണിന് കഴിഞ്ഞേക്കും. ടീമിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ എന്ന സ്ഥാനമാകും സഞ്ജുവിന് തുണയാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :