ഇന്ത്യയില്‍ കളിക്കാന്‍ ഞങ്ങളില്ല; ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍

പാക്കിസ്ഥാനാണ് ഇത്തവണ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍ പാക്കിസ്ഥാനില്‍ ഏഷ്യാ കപ്പ് നടത്തിയാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (08:31 IST)

ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് പാക്കിസ്ഥാന്‍. ഏഷ്യാ കപ്പ് വേദി മാറ്റിയാല്‍ ഏകദിന ലോകകപ്പ് തങ്ങള്‍ കളിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

പാക്കിസ്ഥാനാണ് ഇത്തവണ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍ പാക്കിസ്ഥാനില്‍ ഏഷ്യാ കപ്പ് നടത്തിയാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നുണ്ട്. ഇതാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. ഏഷ്യാ കപ്പ് വേദി മാറ്റിയാല്‍ തങ്ങള്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

ഏഷ്യാ കപ്പ് വേദിയാകാന്‍ പാക്കിസ്ഥാന് ആഗ്രഹമുണ്ട്. ഏഷ്യാ കപ്പ് വേദി പാക്കിസ്ഥാനില്‍ നിന്ന് മാറ്റിയാല്‍ തങ്ങള്‍ ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സേതി അറിയിച്ചു. ഏഷ്യാ കപ്പ് കളിക്കാന്‍ വരുന്ന ഇന്ത്യക്ക് എല്ലാ സുരക്ഷയും പാക്കിസ്ഥാന്‍ ഒരുക്കും. പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കാതിരിക്കാനുള്ള കാരണങ്ങളൊന്നും നിലവില്‍ ഇന്ത്യക്ക് ഇല്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :