അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ജനുവരി 2023 (14:17 IST)
ഇന്ത്യയിൽ നടക്കാനിരിക്കുന്ന നാല് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് വിജയം സ്വന്തമാക്കുമെന്ന് ഓസീസ് ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്.ഇന്ത്യൻ പിച്ചുകളെ പറ്റി അറിയാമെന്നും പൂർണ്ണമായും തയ്യാറെടുത്താണ് ഓസീസ് ഇക്കുറി എത്തുന്നതെന്നും കമ്മിൻസ് പറയുന്നു.
2004-05ൽ ആദം ഗിൽക്രിസ്റ്റിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് സീരീസ് വിജയിച്ചത്. കഴിഞ്ഞ നാല് സന്ദർശനങ്ങളിലായി ഒരു മത്സരം മാത്രമാണ് ഓസീസിന് ഇന്ത്യൻ മണ്ണിൽ വിജയിക്കാനായിട്ടുള്ളു. സിഡ്നിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിലായതിന് ശേഷം സംസാരിക്കുകയായിരുന്നു കമ്മിൻസ്.
ഇന്ത്യൻ സാഹചര്യങ്ങളിൽ വിജയിക്കാൻ പാകിസ്താനിലെയും ശ്രീലങ്കയിലെയും അനുഭവം ഉപയോഗിക്കുമെന്നും ഇക്കുറി വിജയം ഓസീസിനാകുമെന്നും കമ്മിൻസ് പറഞ്ഞു.