അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (14:07 IST)
ബോർഡർ-ഗവാസ്കർ ട്രോഫി കൈവിട്ടതിന് പിന്നാലെ ഓസീസിന് തിരിച്ചടിയായി നായകൻ പാറ്റ് കമ്മിൻസ് തിരികെ ഓസീസിലേക്ക് മടങ്ങുന്നു.
കുടുംബാംഗത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളതിനെ തുടർന്നാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് സൂചന. കമ്മിൻസ് മൂന്നാം ടെസ്റ്റിന് മുന്നെ മടങ്ങിയെത്തില്ലെങ്കിൽ വൈസ് ക്യാപ്റ്റനായ സ്റ്റീവ് സ്മിത്താകും മൂന്നാം ടെസ്റ്റിൽ ഓസീസിനെ നയിക്കുക
പരമ്പരയിലെ ആദ്യ 2 ടെസ്റ്റിലും ദയനീയമായ തോൽവി വഴങ്ങിയ ഓസീസ് പരമ്പര തുടർച്ചയായ നാലാം തവണയും കൈവിട്ടുകഴിഞ്ഞു. മാർച്ച് ഒന്നിന് ഇൻഡോറിലും മാർച്ച് 9ന് അഹമ്മദാബാദിലുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ശേഷിക്കുന്ന 2 ടെസ്റ്റുകളിൽ ഒന്നിൽ വിജയം വേണമെന്നതിനാൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്കും നിർണായകമാണ്.