ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം, ഇന്ത്യ കളിക്കുന്നത് വെറും 6 ടി20 മാത്രം, ഇപ്പോഴും ഒന്നും പഠിച്ചിട്ടില്ലെന്ന് പാർഥീവ് പട്ടേൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (15:24 IST)
ഐസിസി ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി എന്തെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍. അടുത്തവര്‍ഷം ഐപിഎല്ലിന് പിന്നാലെ ജൂണ്‍ മാസത്തിലാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി രണ്ട് ടി20 പരമ്പരകള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നതെന്ന് പാര്‍ഥീവ് പട്ടേല്‍ പറയുന്നു.

ലോകകപ്പിന് മുന്‍പായി ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളുമായി 3 മത്സരങ്ങളുടെ ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പിന് മുന്‍പായി ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുകയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ഇതിനായി 6 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ പരമ്പരകളില്‍ നിന്നും ഒരു ടീം കോമ്പിനേഷന്‍ കണ്ടെത്തുകയോ അതല്ലെങ്കില്‍ ഐപിഎല്ലിലെ പ്രകടനം കൂടെ കണക്കിലെടുത്ത് താരങ്ങളെ തിരഞ്ഞെടുക്കയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഐപിഎല്‍ സീസണ്‍ പകുതിയാകുമ്പോഴേക്ക് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. പാര്‍ഥീവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :