രേണുക വേണു|
Last Modified വെള്ളി, 1 ജൂലൈ 2022 (09:02 IST)
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ഒന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാത്രം സഞ്ജു സാംസണ്‍ ഇടംനേടി. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജു ഇല്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനു ശേഷം വിരാട് കോലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ട്വന്റി 20 സ്‌ക്വാഡിലേക്ക് തിരിച്ചെത്തും. അപ്പോള്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നഷ്ടമാകും. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് സഞ്ജു ഉള്ളത്. മറ്റ് രണ്ട് മത്സരങ്ങള്‍ക്കുമുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ല. റിഷഭ് പന്ത് തിരിച്ചെത്തുന്നതുകൊണ്ടാണ് സഞ്ജുവിന് സ്ഥാനം നഷ്ടമാകുന്നത്.
ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക്ക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്
രണ്ട്, മൂന്ന് ട്വന്റി 20 മത്സരത്തിനുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്