ഒരു തരി പോലും പിന്നോട്ടില്ല, ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മെയ് 2023 (16:21 IST)
ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും കളിക്കുകയില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേത്തി. ഏഷ്യാകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ഇടഞാണ് പാക് ക്രിക്കറ്റ് ബോർഡ് നിൽക്കുന്നത്.

ഏഷ്യാകപ്പിന് പുറമെ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കാനും വിസമ്മതിക്കുകയും മറ്റൊരു വേദി ആവശ്യപ്പെടുകയും ചെയ്യാം. ഇന്ത്യ പാകിസ്ഥാനിൽ വരാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ ഇന്ത്യയിൽ വരാൻ ഞങ്ങളും ഒരുക്കമല്ലെന്നെ പറയാനാകു ഈ വർഷം നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെൻ്റ് ശ്രീലങ്കയിൽ നടത്തുകയാണെങ്കിൽ പാകിസ്ഥാൻ ടൂർണമെൻ്റ്
ബഹിഷ്കരിക്കും. നജാം സേത്തി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :