Last Modified ഞായര്‍, 15 മാര്‍ച്ച് 2015 (17:16 IST)
ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു.സെഞ്ചുറി നേടിയ സര്‍ഫ്രാസ് അഹ്മദിന്റെ(101) പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. ഒന്നാം വിക്കറ്റില്‍ സെഞ്ചുറികൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അഹമദ് ഷെഹ്സാദും സര്‍ഫ്രാസ് അഹ്മദും മികച്ച തുടക്കമാണ് പാക്കിസ്ഥാന് സമ്മ്മാനിച്ചത്. അഹമദ് ഷെഹ്സാദ് (63) അര്‍ധസെഞ്ചുറി നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 238 റണ്‍സ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്‍റെ സെഞ്ചുറിയാണ് ഭേതപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ അയര്‍ലന്‍ഡിനെ സഹായിച്ചത്.
ലോകകപ്പില്‍
ഒരു അസോസിയേറ്റ് രാജ്യത്തിന്‍റെ നായകന്റെ ആദ്യ സെഞ്ചുറിയെന്ന പ്രത്യേകതയും പോര്‍ട്ട്ഫീല്‍ഡിന്റെ ശതകത്തിനുണ്ട്. പാകിസ്ഥാനുവേണ്ടി സൊഹൈല്‍ഖാന്‍ രണ്ടും വഹാബ് റിയാസ് മൂന്നും വിക്കറ്റും വീഴ്ത്തി.
ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് തയ്യാറായി.
ബുധനാഴ്ച സിഡ്നിയില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.
വ്യാഴാഴ്ച മെല്‍ബണില്‍ ഇന്ത്യ ബംഗ്ലദേശിനെ നേരിടും
വെള്ളിയാഴ്ച അഡ്്ലെയ്്ഡില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ നേരിടും
ശനിയാഴ്ച വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ നേരിടും