ഇന്ത്യ- പാക് ഫൈനലിന് വഴിയൊരുങ്ങുന്നു, നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി

അഭിറാം മനോഹർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (09:12 IST)
നെതർലൻഡ്സിനെതിരായ ഗ്രൂപ്പ് 12 മത്സരത്തിൽ ദക്ഷിനാഫ്രിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. മത്സരം വിജയിച്ച് അനായാസം സെമി സാധ്യത ഉറപ്പിക്കാനെത്തിയ ദക്ഷിണാഫ്രിക്കയെ 13 റൺസിനാണ് നെതർലൻഡ്സ് പരാജയപ്പെടുത്തിയത്. പരാജയത്തോടെ സെമി പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചു. ഇന്ന് നടക്കുന്ന പാക്- ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് 2ൽ നിന്നും സെമിയിലേക്ക് കടക്കുക.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക് ബൗളിങ് തിരെഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ മൈബർഗ്, മാക്സ് ഒദാവുദ് എന്നിവരും പിന്നീടെത്തിയ ടോം കൂപ്പറും കോളിൻ അക്കർമാനും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വീറുറ്റ ദക്ഷിണാഫ്രിക്കൻ പേസ് നിരയ്ക്കെതിരെ 158 റൺസിൻ്റെ വിജയലക്ഷ്യമാണ് നെതർലൻഡ്സ് കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തുന്നതിൽ നെതർലൻഡ്സ് ബൗളിങ്ങ് നിര വിജയിച്ചപ്പോൾ കാര്യമായ റൺസ് കണ്ടെത്താൻ ബാറ്റർമാർക്ക് സാധിച്ചില്ല. 25 റൺസ് നേടിയ റിലി റൂസ്സോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. നെതർലൻഡ്സിനായി ബ്രാൻഡൻ ഗോവർ 3ഉം ഫ്രെഡ് ക്ലാസൻ,ബാസ് ഡെ ലീ എന്നിവർ 2ഉം വിക്കറ്റ് വീഴ്ഠി.

3 ഓവറിൽ വെറും 16 റൺസ് വിട്ടുകൊടുക്കുകയും നിർണായകമായ 41 റൺസ് നേടുകയും ചെയ്ത നെതർലൻഡ്സ് ഓൾറൗണ്ടർ കോളിൻ അക്കർമാനാണ് മത്സരത്തിലെ താരം. ഇന്ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യയും പാകിസ്ഥാനുമാകും ഗ്രൂപ്പ് 2ൽ നിന്നും യോഗ്യത നേടുക. സെമി ഫൈനലിൽ ഇരുടീമുകൾക്കും വിജയിക്കാനായാൽ ഇന്ത്യ- പാക് സ്വപ്ന ഫൈനലിനാകും ഓസ്ട്രേലിയ സാക്ഷ്യം വഹിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ബ്രസീലിനെ നേരിടാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു, ...

ബ്രസീലിനെ നേരിടാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു, മെസ്സിയും ഡിബാലയും ടീമില്‍
ലയണല്‍ മെസ്സിയും ഡിബാലയും യുവതാരം ക്ലൗഡിയോ എച്ചുവേറിയും ടീമിലുണ്ട്.

മാത്യു ഷോർട്ടിന് പകരക്കാരനായി യുവ ഓൾറൗണ്ടർ, ആരാണ് ഓസീസ് ...

മാത്യു ഷോർട്ടിന് പകരക്കാരനായി യുവ ഓൾറൗണ്ടർ, ആരാണ് ഓസീസ് താരം കൂപ്പർ കൊണോലി
21കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയിട്ടില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ...

പറന്നു ക്യാച്ച് പിടിച്ചത് ഗ്ലെൻ ഫിലിപ്സ്, കോലി ഫാൻസ് തെറി ...

പറന്നു ക്യാച്ച് പിടിച്ചത് ഗ്ലെൻ ഫിലിപ്സ്, കോലി ഫാൻസ് തെറി വിളിച്ചത് ഫിലിപ്സ് കമ്പനിയെ: ദയവായി അപ്ഡേറ്റാകു
ഗ്ലെന്‍ ഫിലിപ്‌സാണെന്ന് കരുതി ഫിലിപ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം എക്‌സ് ...

90 തിരഞ്ഞെടുപ്പുകളില്‍ തോറ്റ രാഹുല്‍ ഗാന്ധിയേക്കാള്‍ ഭേദം; ...

90 തിരഞ്ഞെടുപ്പുകളില്‍ തോറ്റ രാഹുല്‍ ഗാന്ധിയേക്കാള്‍ ഭേദം; ഷമയ്ക്കു ചുട്ട മറുപടിയുമായി ബിജെപി
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തിരെഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്ക് രോഹിത്തിന്റെ ...

ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ...

ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ഓപ്പണർ മാത്യൂ ഷോർട്ട് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം കൈവിട്ടതിന്റെ ...