തിരിച്ചുവരാന്‍ സാധിക്കുന്നില്ല: സയിദ് അജ്മല്‍ വിരമിക്കാനൊരുങ്ങുന്നു

 സയിദ് അജ്മല്‍ , പാകിസ്ഥാന്‍ , ക്രിക്കറ്റ്
ലാഹോര്‍| jibin| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (08:27 IST)
പാകിസ്ഥാന്‍ ഓഫ്‌സ്പിന്നര്‍ സയിദ് അജ്മല്‍ വിരമിക്കാനൊരുങ്ങുന്നു. ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷം ഫോമിലേക്കുയരാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് അജ്മല്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്നത്. ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷമുള്ള 4 മത്സരങ്ങളില്‍ അജ്മലിന് 4 വിക്കറ്റുകളാണ് നേടാനായത്.

പരമാവധി ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫോം വീണ്ടെടുക്കാനാണ് അജ്മലിനോട് പാക് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. 37കാരനായ അജ്മല്‍ 113 ഏകദിനങ്ങളില്‍ നിന്ന് 184 വിക്കറ്റുകളും 35 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :