കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

Babar Azam, Pakistan
Babar Azam, Pakistan
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (09:25 IST)
പാകിസ്ഥാന്‍ സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ നായകന്‍ യൂനിസ് ഖാന്‍. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മാത്രമാണ് ബാബര്‍ അസമും മറ്റ് ചില താരങ്ങളും മുന്‍ഗണന നല്‍കുന്നതെന്നും വായകൊണ്ട് വലിയ കാര്യങ്ങള്‍ സംസാരിക്കാന്‍ മാത്രമാണ് പാക് താരങ്ങള്‍ക്കാകുന്നുള്ളുവെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് കളിക്കളത്തിലാണെന്നും യൂനിസ് ഖാന്‍ തുറന്നടിച്ചു.


ബാബറും മറ്റുള്ളവരും ഗ്രൗണ്ടില്‍ മികച്ച രീതിയിലുള്ള പ്രകടനം നടത്തിയാല്‍ അതിന്റെ ഫലവും എല്ലാവര്‍ക്കും കാണാനാകും.ഞങ്ങളുടെ കളിക്കാര്‍ കൂടുതല്‍ സംസാരിക്കുന്നവരും കുറച്ച് മാത്രം കളിക്കുന്നവരുമാണ്. നിങ്ങള്‍ വിരാട് കോലിയെ നോക്കു. കരിയറില്‍ ഒരു മോശം ഘട്ടം വന്നപ്പോള്‍ ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ കോലി തയ്യാറായി. ഇന്നും അയാള്‍ ബാാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയാണ്. രാജ്യത്തിനായി കളിക്കുക എന്നതാണ് പ്രധാനം. അതാണ് കോലി കാണിച്ചു തരുന്നത്.


പാക് ടീമിലെ ഏറ്റവും മികച്ച കളിക്കാരനായതുകൊണ്ടാണ് ബാബര്‍ ക്യാപ്റ്റനായത്. ആ സമയത്ത് വലിയ പ്രതീക്ഷകളാണ് പാകിസ്ഥാന് ബാബര്‍ അസമിന്റെ മുകളില്‍ ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും അവസരങ്ങള്‍ വരണമെന്നില്ല. നിങ്ങള്‍ നിങ്ങളുടെ പ്രതിഭയോട് നീതി പുലര്‍ത്തണം. ഫിറ്റ്‌നസില്‍ ശ്രദ്ധ നല്‍കി കൂടുതല്‍ കാലം രാജ്യത്തിനായി കളിക്കുന്നതിനായി ശ്രമിക്കണം. യൂനിസ് ഖാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :