ഐപിഎല്ലിലും രാജാവ് തന്നെ, ഗെയ്‌ലിനൊപ്പം എത്തി കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 19 മെയ് 2023 (15:49 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കായി സെഞ്ചുറി സ്വന്തമാക്കിയതൊടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പമെത്തി കിംഗ് കോലി. ഐപിഎല്ലിലെ തന്റെ ആറാം സെഞ്ചുറിയാണ് കോലി ഇന്നലെ കുറിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലി ഐപിഎല്ലില്‍ സെഞ്ചുറി നേടുന്നത്.

187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബി ഫാഫ് ഡുപ്ലെസിസിന്റെയും വിരാട് കോലിയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ അനായാസമായാണ് ലക്ഷ്യം മറികടന്നത്. 63 പന്തുകളില്‍ നിന്നാണ് കോലിയുടെ സെഞ്ചുറി. ഈ സെഞ്ചുറിയോടെ ഐപിഎല്ലിലെ കോലിയുടെ സെഞ്ചുറി നേട്ടം ആറെണ്ണമായി. അഞ്ച് സെഞ്ചുറികളുള്ള രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്ട്‌ലറാണ് കോലിക്ക് പിന്നിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :