‘അവർ ഇന്ത്യയ്ക്കായി മെഡലുകൾ വാരിക്കൂട്ടിയവർ, ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന പരിഗണന പോലും അവർക്കില്ല’- സെവാഗ്

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (12:11 IST)
ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന പരിഗണന പോലും മറ്റ് കായിക താരങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മുംബൈയിൽ, ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സേവാഗ്.

‘‘ഒളിംപിക്സും കോമൺവെൽത്ത് ഗെയിംസുമെല്ലാം ക്രിക്കറ്റ് ടൂർണമെന്റുകളേക്കാൾ വലുതാണെന്നാണ് എക്കാലവും എനിക്ക് തോന്നുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയോ സൌകര്യങ്ങളോ കായിക താരങ്ങൾക്ക് ലഭിക്കുന്നില്ല. പരിഗണന ലഭിക്കാൻ അർഹരായവരാണ് അവർ, കാരണം ഇന്ത്യക്കായി എത്രയോ മെഡലുകൾ വാരിക്കൂട്ടിയവരാണവർ.‘

ക്രിക്കറ്റ് താരങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ പരിശീലകർക്കു വലിയ പങ്കുണ്ടെങ്കിലും വലിയ താരമായിക്കഴിഞ്ഞാൽ ആരും വേണ്ട രീതിയിൽ അവരെ പരിഗണിക്കാറില്ലെന്നും സേവാഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :