ODI World Cup 2023: ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളും സമയക്രമവും

2019 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ സെമി ഫൈനലില്‍ പുറത്തായത്

രേണുക വേണു| Last Modified ഞായര്‍, 12 നവം‌ബര്‍ 2023 (09:12 IST)

ODI World Cup 2023: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം. ആദ്യ സെമി ഫൈനലില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡാണ് എതിരാളികള്‍. നവംബര്‍ 15 ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് ആദ്യ സെമി ഫൈനല്‍ മത്സരം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2019 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ സെമി ഫൈനലില്‍ പുറത്തായത്.

നവംബര്‍ 16 വ്യാഴാഴ്ചയാണ് രണ്ടാം സെമി ഫൈനല്‍ മത്സരം. ദക്ഷിണാഫ്രിക്കയ്ക്ക് ഓസ്‌ട്രേലിയയാണ് എതിരാളികള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. സെമി ഫൈനലിലെ വിജയികള്‍ നവംബര്‍ 19 ഞായറാഴ്ച അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :