അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (18:42 IST)
ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റ് നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ഓസീസിനെ ആര് നയിക്കുമെന്ന് കാര്യം തീരുമാനമില്ലാതെ തുടരുന്നു. പാറ്റ് കമ്മിൻസ് നായകസ്ഥാനമേറ്റെടുക്കുമെന്ന് വാർത്ത വന്നിരുന്നെങ്കിലും അദ്ദേഹം താത്പര്യമറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആരോൺ ഫിഞ്ചാകട്ടെ നായകനായി നിർദ്ദേശിച്ചത് ഓസീസ് താരം ഡേവിഡ് വാർണറെയായിരുന്നു.
ഗ്ലെൻ മാക്സ്വെൽ,സ്റ്റീവ് സ്മിത്ത്,മിച്ചൽ മാർഷ് എന്നിവരുടെ പേരുകളാണ് നായകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. ഇതോടെയാണ് നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് മാർഷ് വ്യക്തമാക്കിയത്. അടുത്താഴ്ച തുടങ്ങുന്ന ലോകകപ്പ് മാത്രമാണ് മനസിലുള്ളത്. ക്യാപ്റ്റൻസി എടുത്താൽ ബാറ്റിങ്ങിൽ അധികം ശ്രദ്ധ ചെലുത്താനാവില്ല. ആര് ക്യാപ്റ്റനാവണം എന്നതിൽ കൃത്യമായ തീരുമാനമെടുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കഴിയുമെന്നും മാർഷ് വ്യക്തമാക്കി.
നിലവിൽ ഏകദിന ടീം നായകസ്ഥാനം ഒഴിഞ്ഞ ആരോൺ ഫിഞ്ച് ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.