അഭിറാം മനോഹർ|
Last Modified വെള്ളി, 19 ജൂണ്‍ 2020 (12:30 IST)
ലോകക്രിക്കറ്റിൽ വിരാട് കോലിയെ വെല്ലാൻ മറ്റൊരു കളിക്കാരനില്ലെന്ന് മുൻ പാക് നായകൻ സർഫ്രാസ് അഹമ്മദ്. ഇന്ത്യൻ ഓപ്പണിങ് താരമായ രോഹിത്ത് ശർമകോലിക്കൊപ്പമെത്തുന്ന പ്രകടനമാണെടുക്കുന്നതെങ്കിലും കോലി തന്നെയാണ് ഒന്നാം നമ്പർ കളിക്കാരനെന്നും സർഫ്രാസ് പറഞ്ഞു.
രോഹിത്തിന്റെയും കോലിയുടെയും ബാറ്റിങ് ഞാൻ അടുത്തുനിന്ന് കണ്ടിട്ടുണ്ട്.അപാരമായ ടൈമിങുള്ള കളിക്കാരനാണ് രോഹിത്.എന്നാൽ ഒന്നാം നമ്പർ കളിക്കാരൻ അത് കോലിയാണ് സർഫ്രാസ് പറഞ്ഞു.