ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് വിജയം; ബംഗ്ലദേശ് പൊരുതിത്തോറ്റു

Last Modified വെള്ളി, 13 മാര്‍ച്ച് 2015 (15:42 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് ബംഗ്ലദേശിനെ മൂന്നു വിക്കറ്റിന് തകര്‍ത്തു. ബംഗ്ലദേശ് ഉയര്‍ത്തിയ 288 ന്റെ വിജയലക്ഷ്യം ന്യൂഡിലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തുടക്കത്തില്‍ തന്നെ
ബ്രണ്ടന്‍ മക്കല്ലം എട്ടു റണ്‍സും കെയ്ന്‍ വില്യംസണ്‍ ഒരു റണ്‍സുമെടുത്ത് പുറത്തായതോടെ രണ്ടിന് 33 എന്ന നിലയിലായിരുന്ന കിവീസിനെ മാര്‍ട്ടിന്‍ ഗുപ്റ്റിലും റോസ് ടെയിലറും മൂന്നാം വിക്കറ്റില്‍നേടിയ സെഞ്ചുറി കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡിനെ കരകയറ്റിയത്.

മാര്‍ട്ടിന്‍ ഗുപ്റ്റ്
100 പന്തില്‍ നിന്നാണ് 105 റണ്‍സെടുത്തത്. റോസ് ടെയ്‌ലര്‍ 56 റണ്‍സ് നേടി.
ഇടയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വെട്ടോറിയും 12 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൗത്തിയും ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിക്കുക.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് മഹമദുള്ളയുടെ സെഞ്ചുറിയുടെ ബലത്തിലാണ് മികച്ച സ്കോര്‍ നേടിയത്.
123 പന്തില്‍ 12 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 128 റണ്‍സെടുത്തു. ഇത് മഹമദുള്ളയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ്. സബീര്‍ റഹ്മാന്‍ 40 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനുവേണ്ടി ട്രെന്‍റ് ബോള്‍ട്ടും കോറി ആന്‍ഡേഴ്സണും ഗ്രാന്‍റ് ഇലിയട്ടും രണ്ട് വിക്കറ്റ് വീതം നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :