അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (18:17 IST)
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ന്യൂസിലൻഡ് വനിതാ ടീമിന് ബോംബ് ഭീഷണി. താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും സഞ്ചരിക്കുന്ന വിമാനത്തിലും ബോംബ് വെയ്‌ക്കുമെന്നാണ് ഭീഷണി. ഇതിനെ തുടർന്ന് ടീമിന്റെ സുരക്ഷ വർധിപ്പിച്ചു.
പാകിസ്താൻ പര്യടനത്തിൽ നിന്ന് പുരുഷ ടീം പിന്മാറിയതിനു പിന്നാലെയാണ് വനിതാ ടീമിനെതിരെ ഭീഷണി സന്ദേശം എത്തിയത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് പുരുഷ ടീം പാക് പര്യടനത്തിൽ നിന്ന് പിന്മാറിയത്.ഇന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കെയാണ് ഭീഷണി ലഭിച്ചത്. എന്നാൽ പര്യടനവുമായി മുന്നോട്ട് പോകുമെന്ന് ഇരു ക്രിക്കറ്റ് ബോർഡുകളും അറിയിച്ചു. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0നു മുന്നിലാണ്.