അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (20:26 IST)
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം ന്യൂസിലൻഡിനാണെന്ന് ഇന്ത്യൻ ഇതിഹാസതാരം വിവിഎസ് ലക്ഷ്‌മൺ. ഫൈനലിന് മുൻപ് ഇംഗ്ലണ്ടുമായി ന്യൂസിലൻഡ് കളിക്കുന്നു എന്നത് അവർക്ക് മുൻതൂക്കം നൽകുന്നുണ്ടെന്നും ലക്ഷ്‌മൺ പറഞ്ഞു.
സതാംപ്റ്റണില്‍ മുന്‍തൂക്കം ന്യൂസിലാന്‍ഡിന് തന്നെയാണ് കാരണം നിങ്ങള്‍ വിദേശ സാഹചര്യങ്ങളില്‍ എപ്പോള്‍ ടെസ്റ്റ് കളിക്കുകയാണെങ്കിലും പ്രധാന മല്‍സരത്തിന മുമ്പ് ഒരു കളിയിലെങ്കിലും നിങ്ങള്‍ കളിക്കേണ്ടതുണ്ട്. ഇതു സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കും. ബാറ്റ്സ്മാന്മാർക്കായിരിക്കും ഇത് പ്രധാനമായും ഗുണം ചെയ്യുക. പുതിയ പിച്ചുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ ഇത് സഹായിക്കും.ഫൈനലിന് മുൻപ് ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റ് കളിക്കുന്നത് ന്യൂസിലൻഡിന് മുൻതൂക്കം നൽകും. ലക്ഷ്‌മൺ പറഞ്ഞു.