ലോഡ്സ്|
Last Modified ചൊവ്വ, 26 മെയ് 2015 (10:39 IST)
ഇംഗ്ളണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ന്യൂസിലന്‍ഡിന്റെ നില പരുങ്ങലില്‍.
രണ്ടാം ഇന്നിംഗ്സില്‍ 345 റണ്‍ ലക്ഷ്യം തേടിയിറങ്ങിയ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലാണ്. ജയിക്കാന്‍ 24 ഓവര്‍ ശേഷിക്കേ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 171 റണ്‍ കൂടി വേണം. ഗപ്ടില്‍ (0), ലതാം (0), കേന് വില്യംസണ് (27), ടെയ്ലര് (8), വാട്ട്ലിംഗ് (59), മക്കല്ലം (0) എന്നിവരുടെ
വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ കിവീസിന് നഷ്ടമായിരിക്കുന്നത്.
ആദ്യ ഇന്നിംഗ്സില്‍
ഇംഗ്ളണ്ട്
389 നും രണ്ടാം ഇന്നിംഗ്സില്‍ 478 നും പുറത്തായിരുന്നു. കിവീസ് ഒന്നാം ഇന്നിംഗ്സില്‍
523 റണ്‍സ് നേടി.
162 റണ്‍ നേടിയ നായകന് അലസ്റ്റിയര്‍ കുക്കും 101 റണ്ണടിച്ച ബെന്‍ സ്റ്റോക്കുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ളണ്ടിനെ 478 ലെത്തിച്ചത്.