ഇന്‍ഡോര്‍ ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു, ന്യൂസീലൻഡിന് ആറ് വിക്കറ്റ് നഷ്ടം

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു‍.

indore, test, newzealnd, aswin, kohli, rahane ഇന്‍ഡോര്‍, ടെസ്റ്റ്, ന്യൂസീലൻഡ്, അശ്വിന്, ഇന്ത്യ, കൊഹ്ലി, രഹാനെ
ഇന്‍ഡോര്‍| സജിത്ത്| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (13:57 IST)
ഇന്‍ഡോര്‍ ടെസ്റ്റില്‍ പിടിമുറുക്കുന്നു‍. ഒന്നാം ഇന്നിങ്ങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന് നിലയിലാണ് ന്യൂസീലന്‍ഡ്. 28 റണ്‍സുമായി ജയിംസ് നീഷമും റണ്‍സൊന്നുമെടുക്കാതെ സാന്റനറുമാണ് ക്രീസില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയില്‍ നിന്നാണ് 201 ന് ആറ് എന്ന നിലയിലേക്ക് ന്യൂസീലന്‍ഡ് കൂപ്പുകുത്തിയത്. ഗുപ്റ്റിലിന്റെ റണ്‍ ഔട്ട് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ അശ്വിനും ഒരു വിക്കറ്റ് ജഡേജയുമാണ് നേടിയത്.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 557 റൺസിന് ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. നായകൻ വിരാട് കോ‍ഹ്‍ലിയുടെ ഇരട്ട സെഞ്ചുറിയും (211) അജിങ്ക്യ രഹാനെയുടെ സെഞ്ചുറി(188)യുമാണ് കൂറ്റന്‍ സ്കോറിലെത്താന്‍ ഇന്ത്യയ്ക്ക് സഹായകമായത്. 51റണ്‍സുമായി രോഹിത് ശർമ പുറത്താകാതെ നിന്നു. 328 പന്തിൽ 14 ബൗണ്ടറിയും നാലു സിക്സുമുൾപ്പെടെയാണ് രഹാനെ 161 റൺസെടുത്തത്.

29-ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്. 347 പന്തുകൾ നേരിട്ട കോഹ്‍ലി, 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്. ന്യൂസീലൻഡിനെതിരെ ക്യാപ്റ്റനെന്ന നിലയിൽ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് കോഹ്‍ലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :