സഞ്ജുവിന് റെക്കോർഡ്, പന്ത് പതറിയ ഇടത്ത് സ്‌ട്രോങ്ങായി സഞ്ജു !

ചിപ്പി പീലിപ്പോസ്| Last Modified ശനി, 11 ജനുവരി 2020 (12:41 IST)
കാത്തിരിപ്പിനു വിരാമമിട്ട് മലയാളികളുടെ സ്വന്തം കളത്തിലിറങ്ങി. ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. സഞ്ജുവിനെ കളിക്കാൻ അനുവദിക്കുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല.

എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ക്യാപ്റ്റന്‍ വിരാട് കോലി റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കി. അതൊരു തുടക്കമായിരുന്നു. ഇതോടെ പുതിയൊരു റെക്കോര്‍ഡ് കൂടി ഇതോടെ താരം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. സാധാരണഗതിയിൽ നേട്ടങ്ങളുടെ പേരിലാണ് റെക്കോർഡുകൾ എഴുതപ്പെടാറുള്ളത്.

എന്നാൽ, ഇവിടെ സഞ്ജുവിന്റെ കാര്യത്തിൽ നേരെ മറിച്ചാണ്. ഇന്ത്യക്കായി അരങ്ങേറിയ ശേഷം രണ്ടാമത്തെ മല്‍സരത്തിനായി വേണ്ടി വന്ന കാത്തിരിപ്പിന്റെ പേരിലാണ് സഞ്ജു റെക്കോര്‍ഡിട്ടത്. 5വർഷത്തെ ഗ്യാപ്. ഒരു താരവും കരിയറില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ് കൂടിയാണിത്.

2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ടി20യിലായിരുന്നു സഞ്ജു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് സഞ്ജു കളിക്കാനിറങ്ങിയത്.

നേരിട്ട ആദ്യ പന്തുതന്നെ സിക്സർ പറത്തി തുടക്കമിട്ട സഞ്ജുവിനെ കരഘോഷത്തോടെയാണ് ഗ്യാലറി സ്വീകരിച്ചത്. എന്നാൽ, തൊട്ടടുത്ത പന്തിൽ താരം പുറത്തായത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ ഹസരംഗ സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. കെ എല്‍ രാഹുലുമായി ചര്‍ച്ച ചെയ്തശേഷം റിവ്യൂ എടുക്കാതെ ചെറു ചിരിയോടെ സഞ്ജു ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു.
.

ബാറ്റിങ്ങിൽ പിഴച്ചെങ്കിലും വിക്കറ്റിനു പിന്നിലെ സഞ്ജുവിന്റെ ജാഗ്രത ശ്രദ്ധേയം. ഇത് എടുത്തുപറയേണ്ടതാണ്. ഋഷഭ് പന്ത് തുടർച്ചയായി ചീത്തവിളി കേൾക്കുന്ന ഈ മേഖലയിൽ പതർച്ചയൊന്നുമില്ലാതെയാണ് സഞ്ജു നിലയുറപ്പിച്ചത്. തന്റെ സ്ഥാനം വിക്കറ്റിനു പിന്നിൽ തന്നെയാണെന്ന് അടിവരയിട്ട് പറയുന്ന പെർഫോമൻസ് ആണ് സഞ്ജു കാഴ്ച വെച്ചത്.

ടീമിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷമാണ് സഞ്ജുവിനെ ഇന്ത്യ പൂനെയില്‍ കളിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം പാഴായി?, വിദര്‍ഭക്കെതിരെ നിര്‍ണായകമായ ലീഡെടുക്കാനാകാതെ കേരളം
79 റണ്‍സുമായി ആദിത്യ സര്‍വതെ, 37 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ കളിക്കുന്നത് ഒരേ വേദിയില്‍ മാത്രം അതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഉണ്ട്: ദക്ഷിണാഫ്രിക്കന്‍ താരം
ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. അത് ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് ...

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് പുനരാരംഭിച്ചു
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച ബുമ്രയ്ക്ക് ...

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ...

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, രോഹിത് ശർമയ്ക്ക് പരിക്ക്
പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ഗ്രൗണ്ട് വിടുകയും പിന്നീട് ...