ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ അനുകൂലം, സ്റ്റാർ പേസറിനെ ഇന്ത്യ വിളിച്ചുവരുത്തണമെന്ന് നാസർ ഹുസൈൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (16:14 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാറിനെ തിരികെ വിളിക്കണമെന്ന് നാസർ ഹുസൈൻ.ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്‍പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്,ഷാർദൂൽ താക്കൂർ എന്നിവരുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ഭുവനേശ്വർ കുമാറിന്റെ സേവനം അത്യാവശ്യമാണെന്നാണ് പറയുന്നത്.


പരിക്കിന്‍റെ ആശങ്കകളുണ്ടെങ്കിലും രണ്ടോ മൂന്നോ ടെസ്റ്റുകള്‍ കളിക്കാനായാല്‍ ടീമിന് വലിയ പ്രയോജനമുണ്ടാകും. ഇന്ത്യ ഒരു സ്വിങ് ബൗളറെ മിസ് ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യമാണെങ്കിൽ ഭുവിക്ക് അനുകൂലമാണ് നാസർ ഹുസൈൻ പറയുന്നു. ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റ് കളിച്ച ഭുവനേശ്വർ കുമാർ
26.63 ശരാശരിയില്‍ 19 വിക്കറ്റ് നേടിയിട്ടുണ്ട്.
രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പടെയാണിത്. 82 റണ്‍സിന് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2014 പര്യടനത്തിലായിരുന്നു ഈ പ്രകടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :