നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Nandini, Worldcup
അഭിറാം മനോഹർ|
Nandini, Worldcup
ടി20 ലോകകപ്പില്‍ രണ്ട് ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡായ നന്ദിനി. സ്‌കോട്ട്ലന്‍ഡ്,അയര്‍ലന്‍ഡ് ടീമുകളെയാണ് നന്ദിനി സ്‌പോണ്‍സര്‍ ചെയ്യുന്നത്. നന്ദിനിയെ ആഗോള ബ്രാന്‍ഡാക്കിമാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. മലേഷ്യ,വിയറ്റ്‌നാം,സിംഗപ്പൂര്‍,യുഎസ്എ,യുഎഇ എന്നിവിടങ്ങളില്‍ നന്ദിനിക്ക് നിലവില്‍ സാന്നിധ്യമുണ്ട്.


ലോകനിലവാരത്തിലുള്ള ഡയറി ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.നന്ദിനി ബ്രാന്‍ഡ് പതിച്ച ജേഴ്‌സിയുമായി നില്‍ക്കുന്ന സ്‌കോട്ടിഷ് നായകന്‍ റിച്ചി ബെറിങ്ങ്ടണിന്റെ ചിത്രവും ട്വീറ്റിനൊപ്പം സിദ്ധരാമയ്യ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമാണ് നന്ദിനിയുടെ ഉത്പാദകരായ കെഎംഎഫ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :