മുഷ്‌താഖ് അലി ട്രോഫി ട്വന്റി20: സൂപ്പര്‍ ലീഗില്‍ കേരളത്തിന് തോല്‍വി

മുംബൈ| JOYS JOY| Last Modified ശനി, 16 ജനുവരി 2016 (10:30 IST)
സയിദ് മുഷ്‌താഖ് അലി ട്വന്റി20 ട്രോഫിയില്‍ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തില്‍ കേരളത്തിന് തോല്‍വി. മുംബൈയോട് ആറു വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 160 റണ്‍സ് ആണ് കേരളം എടുത്തത്.

എന്നാല്‍, കേരളം ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്‌ഷ്യം മുംബൈ 19.1 ഓവറില്‍ നേടി. നാലു വിക്കറ്റുകളുടെ നഷ്‌ടത്തില്‍ 164 റണ്‍സുമായാണ് മുംബൈ വിജയം നേടിയത്.

46 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ആദിത്യ താരെയാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 20 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ അഭിഷേക് നായരും 36 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ എസ് ഡി ലാഡും മികച്ച പ്രകടനമാണ് മുംബൈയ്ക്കു വേണ്ടി പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :