ന്യൂഡല്‍ഹി|
Last Modified വെള്ളി, 13 സെപ്റ്റംബര്‍ 2019 (13:17 IST)
തന്റെ ഗോഡ്ഫാദറായ സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമുള്ള 2016ലെ ഒരു മത്സരത്തിന്റെ ഓര്മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്.
‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷല്‍ രാത്രി, ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു’ എന്ന തലക്കെട്ടിലായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. വിരമിക്കാനുള്ള തീരുമാനം ധോണി വിരാടിനെ അറിയിച്ചുവെന്നാണ് ഈ ട്വീറ്റ് ആധാരമാക്കി ആരാധകര്‍ പോലും പറഞ്ഞത്.
ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് രംഗത്തെത്തി. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണ്. വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ ഭാര്യ സാക്ഷി ധോനിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങളാണെന്നായിരുന്നു സാക്ഷിയുടെ വിശദീകരണം.
അടുത്തിടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നടന്ന ഇന്ത്യ എയുടെ ഏകദിനത്തില്‍ സഞ്ജു സാംസണ്, ഇഷാന് കിഷന് എന്നിവരെ പരീക്ഷിച്ചിരുന്നു. ഇതെല്ലാം ധോണിയുടെ വിരമിക്കല്‍ തീരുമാനം മുന്നില്‍കണ്ടാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.