ബാബറും ഷഹീനും പരസ്പരം മിണ്ടാറില്ല. റിസ്‌വാനാണേൽ കളിയെ പറ്റി ഒരു ബോധവുമില്ല, പാക് താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് വസീം അക്രം

Pakistan Team, Worldcup
അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (14:07 IST)
Team, Worldcup
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നേരിട്ട നാണം കെട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പേസറും ഇതിഹാസ താരവുമായ വസീം അക്രം. 10 വര്‍ഷക്കാലമായി ക്രിക്കറ്റ് കളിക്കുന്നവരാണ് പാക് ടീമിനെ താരങ്ങളെന്നും അവരെ ഇനി ക്രിക്കറ്റ് പഠിപ്പിക്കാന്‍ തനിക്കാകില്ലെന്നും പറഞ്ഞ വസീം അക്രം മുഹമ്മദ് റിസ്വാന് എന്താണ് കളിക്കളത്തില്‍ നടക്കുന്നതെന്ന് പോലും മനസിലാക്കാനുള്ള ബോധം വന്നിട്ടില്ലെന്നും തുറന്നടിച്ചു. ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാനായി 44 പന്തില്‍ 31 റണ്‍സാണ് റിസ്വാന്‍ നേടിയത്.

ബുമ്ര പന്തെറിയുമ്പോള്‍ തന്നെ അവന്‍ വിക്കറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന ബോധം റിസ്വാന് ഉണ്ടായില്ല. ബുമ്രയ്‌ക്കെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. ഇഫ്തിഖര്‍ അഹമ്മദിന് ലെഗ് സൈഡില്‍ കളിക്കുന്ന ഒരു ഷോട്ട് മാത്രമാണ് വശമുള്ളത്. പാക് ക്രിക്കറ്റ് ടീമിലെത്തിയിട്ട് ഏറെക്കാലമായി ഇപ്പോഴും ബാറ്റ് ചെയ്യാന്‍ അറിയില്ല. ഫഖര്‍ സമാനെ കുറിച്ചും പറയാതിരിക്കുന്നതാണ് നല്ലത്.ഞങ്ങള്‍ കളിച്ചില്ലെങ്കില്‍ കോച്ചുമാരെ പുറത്താക്കുമെന്നാണ് ഓരോ പാകിസ്ഥാന്‍ കളിക്കാരനും കരുതുന്നു. ടീമിനെ തന്നെ ഉടച്ചുവാര്‍ക്കാന്‍ സമയമായിരിക്കുന്നു.

ഈ പാക് ടീമിനെ തന്നെ നോക്കു. പരസ്പരം സംസാരിക്കാന്‍ പോലും മടിക്കുന്ന താരങ്ങള്‍ ഒരേ ടീമില്‍ കളിക്കുന്നു. നിങ്ങള്‍ കളിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റാണ് രാജ്യത്തിനെയാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്. നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ വീട്ടില്‍ പോയിരിക്കു. ബാബര്‍ അസമിനെയും ഷഹീന്‍ അഫ്രീദിയെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അക്രം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :