വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 10 ഏപ്രില്‍ 2020 (14:33 IST)
പുറത്താക്കാന്‍ ഏറെ പ്രയാസമുള്ള ബാറ്റ്‌സ്‌മാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് മുന്‍ ഓസിസ് നയകൻ മൈക്കല്‍ ക്ലര്‍ക്ക്. ഇതിനുള്ള കാരണവും മൈക്കൾ ക്ലർക്ക് പറയുന്നുണ്ട്. സഞ്ചിന്റെ സാങ്കേതിക തികവാണ് ഇതിന് പ്രധാന കാരണം എന്നും എന്തെങ്കിലും ഒരു പിഴവ് സച്ചിനിന്നിന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും എന്നും ക്ലർക്ക് പറയുന്നു.
കരിയറിൽ ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്‌മാനാണ് സച്ചിന്‍. പുറത്താക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്‌മാന്‍. ബാറ്റിങ്ങിന്റെ സാങ്കേതികത്വത്തില്‍ സച്ചിന് പോരായ്‌മകളുള്ള മേഖലകളുണ്ടെന്ന് എനിക്ക് തോന്നിയിട്ടേയില്ല. എന്തെങ്കിലും പിഴവ് സച്ചിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിരുന്നെങ്കില്‍ എന്ന് എതിരെ കളിക്കുമ്പോൾ ആഗ്രഹിച്ചു പോവും.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണ്. കോഹ്‌ലിയുടെ ഏകദിന, ട്വന്റി20 റെക്കോര്‍ഡുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ടെസ്റ്റിലും തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള വഴി കോഹ്‌ലി കണ്ടെത്തുന്നു. സെഞ്ചുറികളെ ഇഷ്ടപ്പെടുന്നു എന്നതാണ് സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സാമ്യം, ക്ലർക്ക് പറഞ്ഞു.