രേണുക വേണു|
Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (20:00 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകാന്‍ മായങ്ക് അഗര്‍വാളിന് സാധിക്കില്ല. പരിശീലനത്തിനിടെ പരുക്കേറ്റ മായങ്ക് അഗര്‍വാളിന് ആദ്യ ടെസ്റ്റ് മത്സരം നഷ്ടമാകും. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ടതാണ് മായങ്ക് അഗര്‍വാളിന്റെ പരുക്കിന് കാരണം. രണ്ടാം ടെസ്റ്റ് മുതല്‍ മായങ്കിന് കളിക്കാന്‍ സാധിക്കും. പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് മായങ്ക് അഗര്‍വാള്‍ ഓപ്പണര്‍ സ്ഥാനത്തെത്തിയത്. മായങ്കിന് കൂടി പരുക്കേറ്റ സാഹചര്യത്തില്‍ കെ.എല്‍.രാഹുലോ പൃഥ്വി ഷായോ ആയിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.