‘കോഹ്‌ലിക്ക് മാത്രമാണ് വാശി, ഇന്ത്യന്‍ ടീം ആരുടെയും സ്വകാര്യ സ്വത്തല്ല’; ധോണിക്കെതിരെ മനോജ് തിവാരി

  manoj tiwary , ms dhoni , kohli , team india , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , മനോജ് തിവാരി , ഇന്ത്യന്‍ ടീം
കൊല്‍ക്കത്ത| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (18:02 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരാന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് അവസരമൊരുക്കുന്ന ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയേയും സെലക്‍ടര്‍മാരെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇന്ത്യന്‍ ടീം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച ധോണിയെ ഉദ്ദേശിച്ച് തിവാരി പറഞ്ഞത്.

കഴിവുള്ള നിരവധി താരങ്ങള്‍ അവസരങ്ങള്‍ കാത്ത് നില്‍ക്കുമ്പോള്‍ മുന്‍‌കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ധോണിക്ക് ഇന്നും ടീമിലിടം നല്‍കുകയാണ്. മോശം പ്രകടനമാണ് കഴിഞ്ഞ കുറേ കാലമായി ധോണി നടത്തുന്നത്. രാജ്യത്തിനായി മികവുറ്റ പ്രകടനം പുറത്തെടുത്തിട്ടുള്ള കളിക്കാരനാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. എന്നാല്‍, മികച്ച പ്രകടനം പുറത്തെടുക്കാത്തവര്‍ പുറത്തുപോയെ മതിയാവൂ എന്നും തിവാരി പറഞ്ഞു.

ധോണി ടീമില്‍ വേണമെന്ന് വാശി പിടിക്കുന്നത് കോഹ്‌ലി മാത്രമാണ്. സെലക്‍ടര്‍മാര്‍ ആ നിലപാടിനൊപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റി ധൈര്യം കാട്ടി ഇക്കാര്യത്തില്‍ കടുത്ത തീരുമാനം എടുത്തേ മതിയാവു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും തിവാരി വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റിലും പുറത്തും വളരെ മോശമായ റെക്കോര്‍ഡുകളുള്ള താരമാണ് 33കാരനായ തിവാരി. ദുലീപ് ട്രോഫിക്കുള്ള ടീമില്‍ നിന്നും സെലക്ടര്‍മാര്‍ താരത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ഒരു ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :