മിന്നിത്തിളങ്ങി സ്മൃതി മന്ദാന, ഇതാദ്യം !

അപർണ| Last Updated: ശനി, 4 ഓഗസ്റ്റ് 2018 (14:58 IST)
കിയാ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വനിത ടി20 ക്രിക്കറ്റിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയുടെ ഞെട്ടിക്കുന്ന പ്രകടനം. ഇത്തവണ മിന്നും പ്രകടനം സെഞ്ച്വറി കടന്നു. ലങ്കാഷെയര്‍ തണ്ടേഴ്സിനെതിരേ നടന്ന മത്സരത്തില്‍ സ്മൃതി 61 പന്തില്‍ അടിച്ചു കൂട്ടിയത് 102 റണ്‍സാണ്.

സ്മൃതിയുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ വെസ്റ്റേണ്‍ ഹാം ഏഴ് വിക്കറ്റിന് ജയിച്ചു കയറി. 12 ബൗണ്ടറികളുടെയും നാലു സിക്സറുകളുംടെയും അകമ്പടിയോടെയാണ് ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറി പ്രകടനം. ഇംഗ്ലീഷ് ലീഗില്‍ ഒരു ഇന്ത്യക്കാരി നേടുന്ന ആദ്യ സെഞ്ചുറിയാണിത്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മന്ദാന തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷെയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനമാണ് സ്മൃതി പുറത്തെടുക്കുന്നത്. ഇതോടെ അഞ്ച് ഇന്നിങ്‌സുകളിലായി 282 റണ്‍സ് നേടിയ സ്മൃതി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാതെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :