ധോണി മോശം ക്യാപ്‌റ്റനെന്ന് ഇയാൻ ചാപ്പൽ

 മഹേന്ദ്ര സിംഗ് ധോണി , ഇയാൻ ചാപ്പൽ , ബാംഗ്ലൂര് , വിരാട് കൊഹ്‌ലി
ബാംഗ്ലൂര്‍| jibin| Last Modified ബുധന്‍, 16 ജൂലൈ 2014 (10:13 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്‌റ്റന്‍ ധോണി മികച്ച ടെസ്റ്റ് ക്യാപ്റ്റനല്ലെന്നും ഈ സ്ഥാനത്ത് വിരാട് കൊഹ്‌ലിയെ കൊണ്ടു വരണമെന്ന് മുൻ ആസ്‌ട്രേലിയൻ ക്യാപ്‌റ്റന്‍ ഇയാൻ ചാപ്പൽ.
മഹേന്ദ്ര സിംഗ് ധോണിക്ക് ടെസ്റ്റ് ടീം ക്യാപ്‌റ്റന്‍ പദവി ഒഴിയാൻ സമയമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കൊഹ്‌ലിക്ക് ഇത് മികച്ച പ്രായവും സമയവുമാണെന്നും ചാപ്പൽ പറഞ്ഞു. കൊഹ്‌ലിക്ക് നായക പദവി നൽകുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ചാപ്പൽ പറഞ്ഞു. 27 കാരനായ കോഹ്‌ലിയെ ക്യാപ്റ്റന്‍ പദവി ഏല്‍പ്പിക്കാന്‍ അനുയോജ്യമായ സമയമിതാണ്. 32 വയസ്സിന് ശേഷം ഒരാളെ ക്യാപ്റ്റനാക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. ഏറ്റവും മികച്ച അവസരമാണ് ആളുകള്‍ക്ക് നല്‍കേണ്ടതെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കാണെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിൽ ധോണി, കുക്ക്, സ്മിത്ത് എന്നിവർ
ആസ്ട്രേലിയയുടെ മൈക്കേൽ ക്ലാർക്കിനെക്കാൾ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സെലക്ടർക്ക് ധീരമായ തീരുമാനങ്ങൾ എടുക്കാൻ കഴിവില്ല. ക്യാപ്റ്റന്‍ സ്വയം വിരമിക്കുന്നത് വരെ അവർ കാത്തിരിക്കും. ആത്മവിശ്വാസമുള്ള വ്യക്തിയും ക്രിക്കറ്ററുമാണ് കൊഹ്‌ലി. അതിനാല്‍ ടെസ്റ്റ് ടീം ക്യാപ്‌റ്റന്‍ സ്ഥാനത്തിന് ഏറ്റവും മികച്ചയാള്‍ കൊഹ്‌ലിയാണെന്നും ചാപ്പൽ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :