സച്ചിന്റെ മകനായത് കൊണ്ടാണോ അർജുൻ ടീമിൽ? ചോദ്യങ്ങൾക്ക് മറുപടിയുമായി ജയവർധനെ

അഭിറാം മനോഹർ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (15:09 IST)
താരലേലത്തിൽ മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയ്‌ക്ക് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്‌മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനെ സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. സച്ചിന്റെ മകനായത് കൊണ്ടാണ് മുംബൈ അർജുനെ സ്വന്തമാക്കിയതെന്ന വിമർശനമുയരുമ്പോൾ അര്‍ജുനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനായ മഹേള ജയവർധനെ.

സച്ചിന്റെ മകനെന്നൊരു ടാഗ് അർജുന്റെ മുകളിലുണ്ട്. എന്നാൽ കഴിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ പരിഗണിച്ചത്.ഭാഗ്യം കൊണ്ട് ബാറ്റ്സ്‌മാനല്ല, ബൗളറാണ് അര്‍ജുന്‍. അതിനാല്‍ അര്‍ജുനെ പോലെ പന്തെറിയാന്‍ കഴിഞ്ഞാല്‍ സച്ചിന് അഭിമാനമാകും എന്ന് തോന്നുന്നു. കഠിനാധ്വാനിയായ കുട്ടിയാണവന്‍. കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ളവന്‍. അത് ആവേശം നല്‍കുന്ന കാര്യമാണ്.

എന്നാൽ സച്ചിന്റെ മകനെന്ന നിലയിലുള്ള അധിക സമ്മര്‍ദം എപ്പോഴുമുണ്ടാകും. അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ. ഇതിന് ടീമിലെ സാഹചര്യങ്ങൾ സഹായിക്കുമെന്നാണ് കരുതുന്നത്. ജയവർധനെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :