ഓസീസിനെതിരെ പൂജാര നേരിട്ടത് 3609 പന്തുകൾ, പത്താം വട്ടവും വിക്കറ്റ് നഥാൻ ലിയോണിന്

അഭിറാം മനോഹർ| Last Updated: വ്യാഴം, 17 ഡിസം‌ബര്‍ 2020 (16:14 IST)
ടെസ്റ്റിൽ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ പൂജാരയെ പത്താം വട്ടവും ഇരയാക്കി ഓസീസ് സ്പിന്നർ നഥാൻ ലിയോൺ. 160 പന്തുകളിൽ നിന്ന് 43 റൺസാണ് താരം ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ നേടിയത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ലിയോണിന് ഇരയാകുന്ന താരമാണ് പൂജാര. 27 ഇന്നിങ്സിനിടെ പത്താം തവണയാണ് ലിയോൺ പൂജാരയെ വീഴ്‌ത്തുന്നത്. ഇന്ത്യയുടെ ഉപനായകനായ രഹാനെയുടെ വിക്കറ്റ് 9 തവണയും ലിയോൺ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഓസീസിനെതിരെ ഏറ്റവും കൂടുതൽ ഡെലിവറികൾ നേരിട്ട താരമെന്ന റെക്കോർഡും സ്വന്തമാക്കി. 28 ഇന്നിങ്സുകളിൽ നിന്ന് 3609 ഡെലിവറികളാണ് പൂജാര നേരിട്ടത്. 46 ഇന്നിങ്‌സുകളിൽ നിന്നും 3607 ഡെലിവറികൾ നേരിട്ട ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ആണ് രണ്ടാമത്.

ഓസ്ട്രേലിയക്കെതിരെ 40 ഇന്നിങ്സുക‌ളിൽ നിന്ന്
3274 ഡെലിവറികൾ നേരിട്ട കുക്കാണ് മൂന്നാം സ്ഥാനത്ത്. 35 ഇന്നിങ്സുകളിൽ നിന്നും 3115 ഡെലിവറികൾ നേരിട്ട വിരാട് കോലിയാണ് നാലാം സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :