കാത്തിരിക്കുന്നത് രോഹിത് ബോൾട്ട് പോരാട്ടത്തിന്: സെവാഗ്

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ജൂണ്‍ 2021 (15:09 IST)
ജൂൺ 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ യഥാർത്ഥ പോരാട്ടം ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടും തമ്മിലായിരിക്കുമെന്ന് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. ബോൾട്ടിന്റെ ഓപ്പണിങ് സ്പെൽ രോഹിത് അതിജീവിച്ചാൽ പിന്നെ കാത്തിരിക്കുന്നത് രോഹിത്തിന്റെ ബാറ്റിംഗ് വിരുന്നായിരിക്കുമെന്നും സെവാഗ് പറയുന്നു.

ഗംഭീര ബാറ്റ്സ്മാനാണ് രോഹിത്. 2014ൽ ഇംഗ്ലണ്ടിൽ രോഹിത് ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഇവിടെ രോഹിത് റൺസ് കണ്ടെത്തുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. എങ്കിലും മറ്റേതൊരു ഓപ്പണിങ് താരത്തിനെയും പോലെ ആദ്യ 10 ഓവറുകളിൽ ശ്രദ്ധിച്ച് കളിക്കേണ്ടതായിട്ടുണ്ട്. ട്രെന്റ് ബോൾട്ടിന്റെ ഓപ്പണിങ് സ്പെല്ലുകളെ രോഹിത് അതിജീവിക്കുകയാണെങ്കിൽ തന്റെ സ്ട്രോക്കുകളുടെ റേഞ്ച് പ്രദർശിപ്പിക്കാൻ രോഹിതിന് അവസരം ലഭിക്കും. സെവാഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :