ടോട്ടലുകള്‍ 400 കടക്കുന്നു; ഇന്ത്യയാണ് മുന്നില്‍ ‍- ഡിവില്ലിയേഴ്‌സിനെ ഭയക്കണം

   ലോകകപ്പ് ക്രിക്കറ്റ് , 400 റണ്‍സ് കടന്ന ഏകദിന ടോട്ടലുകള്‍
jibin| Last Updated: വെള്ളി, 27 ഫെബ്രുവരി 2015 (15:57 IST)
ഏകദിന ക്രിക്കറ്റിന്റെ ശൈശവത്തില്‍ 200 റണ്‍സെന്ന സ്കോര്‍ ഒരു സ്വപ്‌നമായിരുന്നു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം ടീം ടോട്ടലുകളില്‍ മാറ്റം വന്നും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ക്രിക്കറ്റ്ലോകം അടക്കിവാണിരുന്ന 1995ന് ശേഷമുള്ള സമയങ്ങളില്‍ 260 റണ്‍സെന്ന ടോട്ടല്‍ നേടിയാല്‍ ജയിക്കാമെന്ന നിലയിലായി. അതിനുശേഷം സനത് ജയസൂര്യ , ആദം ഗില്‍ക്രിസ്‌റ്റ്, മാത്യു ഹെയ്‌ഡന്‍ എന്നിവര്‍ ക്രിക്കറ്റിനെ മാറ്റി മറിക്കുകയായിരുന്നു. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ആദ്യ ഓവറുകളില്‍ കൂറ്റനടികള്‍ നടത്തിയാന്‍ 300 റണ്‍സിന് മേലുള്ള സ്‌കേര്‍ നേടാന്‍ കഴിയുമെന്ന് അവര്‍ കാട്ടിക്കൊടുത്തു.

എന്നാല്‍ അധികം താമസിക്കാതെ തന്നെ മൂന്നൂറ് റണ്‍സും പഴങ്കതയായി. മുന്നൂറും കടന്ന് സ്‌കോര്‍ നാനൂറില്‍ എത്താന്‍ അധികം നാള്‍ വന്നില്ല. 2006 മാര്‍ച്ച് 12നാണ് ഓസ്‌ട്രേലിയ ആദ്യമായി ആ നേട്ടം കൈവരിച്ചത്. പിന്നീട് 2015 ഫെബ്രുവരി 27 ആയപ്പോഴേക്കും 13 തവണയാണ് 400 റണ്‍സെന്ന സ്വപ്‌ന ടോട്ടല്‍ കുറിക്കപ്പെട്ടത്. ഇന്ത്യ ആറ് പ്രാവശ്യം 400ന് മുകളില്‍ റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് തവണയാണ് ഈ വമ്പന്‍ ടോട്ടല്‍ കടന്നത്.


2005ല്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് റിക്കി പോണ്ടിംഗിന്റെ (105 പന്തില്‍ 164) തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 434 റണ്‍സ് നേടിയപ്പോള്‍ ഹെര്‍ഷല്‍ ഗിബ്‌സിന്റെ (111പന്തില്‍ 175) മാരകമായ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് ജയിക്കുകയായിരുന്നു. അങ്ങനെ ഇരു ടീമുകളും ആദ്യമായി ചരിത്രത്തിലാദ്യമായി 400 റണ്‍സ് കടന്നു.

2006 ജൂലൈ നാലിന് നടന്ന ശ്രീലങ്ക സനത് ജയസൂര്യയുടെ (104 പന്തില്‍ 157) വെടിക്കെട്ട് പ്രകടനത്തില്‍ നിശ്ചിത ഓവറില്‍ 443 റണ്‍സ് നേടി. മത്സരത്തില്‍ നെതര്‍ലന്‍ഡ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ആ വര്‍ഷം തന്നെ സെപ്‌തംബര്‍ 20ന് സിംബാബ്‌വെക്കെതിരെ മാര്‍ക്ക് ബൌച്ചറുടെ (68 പന്തില്‍ 147) മികവില്‍ ദക്ഷിണാഫ്രിക്ക നേടിയ 418 റണ്‍സും ഉണ്ട്. മത്സരത്തില്‍ 171 റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിച്ചു.

അഞ്ചാമതായി 400 കടന്ന രാജ്യം ഇന്ത്യയായിരുന്നു. 2007 ലോകകപ്പില്‍ ബര്‍മൂഡയ്‌ക്കെതിരെ നിശ്ചിത ഓവറില്‍ 413 റണ്‍സ് നേടുകയായിരുന്നു. വീരേന്ദര്‍ സെവാഗിന്റെ (87 പന്തില്‍ 114) മികവിലാണ് ഈ സ്കോര്‍ നേടിയത്. മത്സരത്തില്‍ ഇന്ത്യ 257 റണ്‍സിന് ജയിച്ചു.

തൊട്ടടുത്ത വര്‍ഷമായിരുന്നു ഏകദിന ക്രിക്കറ്റ് ലോകകത്ത് 400 റണ്‍സ് കടന്നത്. അയര്‍ലന്‍ഡിനെതിരെ ബ്രണ്ടന്‍ മക്കല്ലം (135 പന്തില്‍ 166) ആഞ്ഞടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് നേടിയത് 402 റണ്‍സായിരുന്നു. കളിയില്‍ 290 റണ്‍സിനായിരുന്നു കിവികള്‍ ജയിച്ചത്.

2009 ഡിസംബര്‍ 15ന് ശ്രീലങ്കക്കെതിരെ വീരേന്ദര്‍ സെവാഗ് (102 പന്തില്‍ 146) നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ അടിച്ചു കൂട്ടിയത് 414 റണ്‍സായിരുന്നു. മത്സരത്തില്‍ ഇന്ത്യ 3 റണ്‍സിന് ജയിച്ചു.

2010ലായിരുന്നു ക്രിക്കറ്റ് ലോകത്തെ മാറ്റി മറിച്ച ആ നിമിഷം പിറന്നത്. ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ (147 പന്തില്‍ 200) സെഞ്ചുറി പ്രകടനത്തോടെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 401 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യ 153 റണ്‍സിന് ജയിച്ചു. ഈ മത്സരത്തിലാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 200 റണ്‍സെന്ന വ്യക്തിഗത സ്‌കേര്‍ പിറന്നത്.

തൊട്ടടുത്ത വര്‍ഷം തന്നെ വീരേന്ദര്‍ സെവാഗ് 219 റണ്‍സ് നേടി വീണ്ടും ചരിത്രം കുറിച്ചു. 418 റണ്‍സാണ് ഇന്ത്യ അന്ന് നേടിയത്. മത്സരത്തില്‍ ഇന്ത്യ 153 റണ്‍സിന് ജയിച്ചു.

പതിനൊന്നാം തവണ 400 റണ്‍സെന്ന സ്വപ്‌ന നേട്ടം കൈവരിച്ചത് ശ്രീലങ്കക്കെതിരെ ഇന്ത്യയായിരുന്നു. ആര്‍ക്കും കൈയെത്തി പിടിക്കാന്‍ സാധിക്കാത്ത 264 (173 പന്തില്‍) റണ്‍സെന്ന വ്യക്തിഗത സ്‌കോര്‍ നേടിയ രോഹിത് ശര്‍മ്മയുടെ കരുത്തില്‍ ഇന്ത്യ നേടിയത് 404 റണ്‍സായിരുന്നു. മത്സരത്തില്‍ ഇന്ത്യ 153 റണ്‍സിന് ജയിച്ചു.

2015 ജനുവരിയില്‍ ദക്ഷിണാഫ്രിക്ക വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നിശ്ചിത ഓവറില്‍ 439 റണ്‍സ് നേടി. ഹാഷിം അംലയുടെ (142 പന്തില്‍ 153*) തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ സ്കോറിന് ആധാരമായത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 148 റണ്‍സിന് ജയിച്ചു.

2015 ലോകകപ്പ് ക്രിക്കറ്റിലായിരുന്നു അവസാനത്തെ 400 റണ്‍സെന്ന ടോട്ടല്‍ പിറന്നത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ എബി ഡിവില്ലിയേഴ്‌സിന്റെ മാസ്‌മരിക പ്രകടനത്തില്‍ (66 പന്തില്‍ 162) 408 റണ്‍സ് നേടുകയായിരുന്നു. മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :