ചാമ്പ്യൻസ് ലീഗ് നേടണമെന്നാണോ നിൻ്റെ ആഗ്രഹം, പിഎസ്ജി വിട്ടോ, പോകും മുൻപ് എംബാപ്പെയ്ക്ക് മെസ്സിയുടെ ഉപദേശം

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂണ്‍ 2023 (19:58 IST)
പിഎസ്ജിയില്‍ നിന്നും ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറുന്നതിന് മുന്‍പ് ഫ്രഞ്ച് ക്ലബായ പിഎസ്ജി വിടാന്‍ മെസ്സി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ഉപദേശിച്ചതായി റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗ് കിരീടം നേടാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ബാഴ്‌സലോണ,റയല്‍ മാഡ്രിഡ് പോലുള്ള ക്ലബിലേക്ക് മാറണമെന്ന ഉപദേശമാണ് മെസ്സി നല്‍കിയത്.

പിഎസ്ജിക്കൊപ്പം നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് മെസ്സി കളിച്ചിരുന്നെങ്കിലും കഴിഞ്ഞ 2 വര്‍ഷവും പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗ് നേട്ടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ പിഎസ്ജി വിട്ട് മറ്റൊരു ക്ലബിലേക്ക് എംബാപ്പെ മാറണമെന്നാണ് മെസ്സി ഉപദേശം നല്‍കിയിരിക്കുന്നത്. വിജയിക്കാന്‍ കഴിയുന്നൊരു ടീം എംബാപ്പെ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് ബാഴ്‌സലോണയിലേക്ക് പോകുന്നതാണ് എംബാപ്പെയ്ക്ക് നല്ലത്. അതല്ലെങ്കില്‍ റയലിലേക്ക് പോകാം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നൊരു ടീം പരിഗണിക്കണം. പിഎസ്ജി വിടും മുന്‍പ് മെസ്സി എംബാപ്പെയോട് പറഞ്ഞു. നിലവില്‍ 2024 വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഈ കരാര്‍ പുതുക്കില്ലെന്നും അടുത്ത സീസണില്‍ ക്ലബ് വിടുമെന്നും എംബാപ്പെ നേരത്തെ ക്ലബ് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :