അഭിറാം മനോഹർ|
Last Updated:
ശനി, 12 മാര്‍ച്ച് 2022 (16:30 IST)
രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളിങ് കോച്ചായി മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയെ നിയമിച്ചു. മുംബൈ ഇന്ത്യൻസിന്റെ പ്രധാനതാരമായിരുന്ന താരമാണ് ഇപ്പോൾ രാജസ്ഥാനിലേക്ക് എത്തുന്നത്.
122 കളികളിൽ നിന്ന് 170 വിക്കറ്റ് വീഴ്‌ത്തിയ മലിംഗ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻപിൽ നിൽക്കുന്ന ഫാസ്റ്റ് ബൗളറാണ്. ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്കെത്തുന്ന രണ്ടാമത്തെ ലങ്കൻ താരമാണ് ലസിത് മലിംഗ. ഐപിഎല്ലിലെ മിന്നും താരമായിരുന്ന മലിംഗയുടെ വരവ് രാജസ്ഥാൻ ബൗളിങ് നിരയുടെ മൂർച്ച കൂട്ടുമെന്ന് ഉറപ്പാണ്.
ട്രെന്റ് ബോൾട്ട്,നവ്‌ദീപ് സെയ്‌നി,പ്രസിദ്ധ് കൃഷ്‌ണ എന്നിവരാണ് രാജസ്ഥാൻ ബൗളിങ് നിരയിലെ പ്രമുഖ ബൗളർമാർ.