വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 29 ജൂണ്‍ 2020 (14:15 IST)
ഇന്ത്യയുടെ മുൻ നായകനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോണി രണ്ട് ഇന്ത്യൻ താരങ്ങളുടെ മിശ്രിതമാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ ലാൽചന്ദ് രജ്പുത്. സൗരവ് ഗാംഗുലിയുടെയും രാഹുൽ ദ്രാവിഡിന്റെയും മിശ്രിതമാണ് ധോണി എന്നാണ് രജ്പുതിന്റെ അഭിപ്രായം. അതിനു:ള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. ഗാംഗുലിയുടേയും ദ്രാവിഡിന്റെയും ചില ഗുണങ്ങൾ ധോണിയിൽ ഉണ്ട് എന്ന് മുൻ പരിശീലകൻ പറയുന്നു.
'ഗാംഗുലിയെപ്പോലെ തന്നെ തന്റെ താരങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്ന ക്യാപ്റ്റനാണ് ധോണി. താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഇരുവരും ഏകദേശം ഒരു പോലെയാണ്. അതേ സമയം കളിക്കളത്തില്‍ ദ്രാവിഡിനെപ്പോലെ സൗമ്യനുമാണ് ധോണി. മികച്ച താരങ്ങളാണെന്ന് തനിക്ക് തോന്നുന്ന കളികാര്‍ക്ക് എത്ര അവസരങ്ങള്‍ വേണമെങ്കിലും നല്‍കാന്‍ ധോണി തയ്യാറാണ് അത് താരങ്ങള്‍ക്ക് വലിയ രീതിയില്‍ സഹായകമാകുന്നുണ്ട്.'
ധോണി ഇനി ഇന്ത്യയ്ക്കായി കളിയ്ക്കില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. എന്നാൽ വരുന്ന ടി20 ലോകകപ്പിൽ ധോണിയെ ടീമിൽ ഉൾപ്പെടുത്തണം എന്നും അർഹിയ്ക്കുന്ന യാത്രയയപ്പ് ധോണിയ്ക്ക് നൽകണം എന്നും മുൻ താരങ്ങളും ധോണി ആരാധകരും ആവശ്യം ഉന്നയിയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ ധൊണി പങ്കാളിയാകുന്നത് കാണാൻ ആഗ്രഹിയ്ക്കുന്നു എന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.